കാസര്‍കോട്: ഉദയഗിരിയില്‍ താമസിക്കുന്ന സുഹൃത്തിന്റെ താമസസ്ഥലത്തെത്തിയ ഇടുക്കി സ്വദേശിയായ റിട്ട. സംഗീതാധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി തടിയംപാറ തോട്ടുംകരയിലെ ജോണി (61)യാണ് മരിച്ചത്. ഞായറാഴ്ച ഉദയഗിരിയിലെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുഹൃത്ത് ആന്റണിയെ കാണാനെത്തിയതായിരുന്നു.
ഇരുവരും രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. ഇന്നലെ രാവിലെയാണ് ജോണിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
മൃതദേഹം പൊലീസ് എത്തി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോകും. ഭാര്യ: സാനി. മക്കള്‍: അഖില്‍ ജോണ്‍, അഞ്ജു.