മംഗളൂരു: മംഗളൂരുവിലെ പ്രശസ്ത ഓര്‍ത്തോ പീഡിക് സര്‍ജന്‍ ഡോ. പി.കെ ഉസ്മാന്‍ (81) ഓസ്‌ട്രേലിയയില്‍ അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഓസ്‌ട്രേലിയയിലുള്ള മകളോടൊപ്പം താമസിക്കാന്‍ മൂന്നാഴ്ച മുമ്പാണ് അദ്ദേഹം പോയത്. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ആരോഗ്യനില വഷളായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അന്തരിക്കുകയായിരുന്നു. മംഗളൂരുവിലെ ഇന്ദിര ഹോസ്പിറ്റല്‍ ഡയറക്ടറായിരുന്നു. മയ്യത്ത് ശനിയാഴ്ച രാത്രി ബംഗളൂരു വഴി മംഗലാപുരത്തെ വസതിയിലെത്തിച്ചശേഷം ഞായറാഴ്ച മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിയില്‍ ഖബറടക്കും.