കാസര്‍കോട്: പ്രഭാത സവാരിക്കിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചു. തളങ്കര സ്വദേശിയും ബെണ്ടിച്ചാല്‍ മണ്ഡലിപ്പാറയില്‍ താമസക്കാരനുമായ ശ്രീധരന്‍ (48)ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് വീണത്. ശബ്ദം കേട്ടെത്തിയ പരിസരവാസികള്‍ ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.
ഫയര്‍ ഫോഴ്‌സെത്തി പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെന്‍ട്രിംഗ് തൊഴിലാളിയായിരുന്നു. പരേതരായ ചെറിയപ്പു-ഇന്ദ്രാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാന്ത കുമാരി. മക്കള്‍: ശ്രേയ, ശ്രദ്ധ, ശ്രേയസ് (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ചന്ദ്രന്‍, പ്രഭാകരന്‍, ലളിത, സുരേഷ്, മോഹനന്‍, രാജന്‍.