മഞ്ചേശ്വരം: സി.പി.ഐ നേതാവും മജിബയല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ എം. ഗോവിന്ദഹെഗ്‌ഡെ (64) അന്തരിച്ചു. സി.പി. ഐ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി, ജില്ലാ കൗണ്‍സിലംഗം, എ.ഐ.വൈ.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്, ജില്ലാ വൈസ് പ്രസിഡണ്ട്, കിസാന്‍സഭ മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സി.പി.ഐ മീയാപദവ് ബ്രാഞ്ച് അംഗവും എം. നാരായണ ഹെഗ്‌ഡെ സ്മാരക ട്രസ്റ്റിന്റെ പ്രസിഡണ്ടുമാണ്. ഭാര്യ: സുധ. മക്കള്‍: കിഷന്‍, സച്ചിന്‍, തമന. സഹോദരങ്ങള്‍: മോഹന, സത്യ, കാവേരി (മഞ്ചേശ്വരം എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി എം. ശങ്കര്‍ റൈയുടെ ഭാര്യ). ഇന്ദിര, പരേതനായ രാമചന്ദ്രഹെഗ്‌ഡെ.