ഉദുമ: പാമ്പുകടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. പള്ളിക്കര ടോള്‍ ബൂത്തിന് സമീപം കോട്ടക്കുന്ന് ബോംബെ ഹൗസിലെ നാഗരാജാ(60)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തിനാണ് സംഭവം. പശുവിനെ കെട്ടാന്‍ പോയി ഏറെ സമയം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഭാര്യ ദയാവതി അന്വേഷിച്ചു പോകുമ്പോഴാണ് പറമ്പില്‍ വീണു കിടക്കുന്ന നാഗരാജിനെ കണ്ടെത്തിയത്. ഭാര്യ ബഹളം വെച്ചതിനെ തുടര്‍ന്ന് അടുത്തുള്ള ക്ഷേത്രത്തില്‍ വിജയദശമി ഉത്സവത്തിനെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മംഗ്ലൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പരിശോധനയിലാണ് പാമ്പുകടിയേറ്റത് തിരിച്ചറിഞ്ഞത്.
മക്കള്‍: ചേതന്‍ (എഞ്ചിനീയര്‍ ബംഗളൂരു), ചൈത്ര (ഡിഗ്രി വിദ്യാര്‍ഥിനി മംഗ്ലൂരു). സഹോദരങ്ങള്‍: ഹരിശ്ചന്ദ്ര (ഗള്‍ഫ്), ഭോജ രാജ് (കച്ചവടം കോട്ടക്കുന്ന്), സുജാത (ചന്ദ്രഗിരി), ശാലിനി, രൂപ (ഇരുവരും മംഗ്ലൂരു), രാജേശ്വരി (ചന്ദ്രഗിരി).