കുമ്പള: ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ ചെരുപ്പ് എടുക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചൗക്കി മജലിലെ ആനന്ദ(40)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5മണിയോടെ ഷിറിയ പുഴയിലാണ് സംഭവം.
രണ്ടു കൂട്ടുകാര്‍ക്കൊപ്പം റെയില്‍വെ തൂണിനടിയില്‍ ഇരുന്ന് ചൂണ്ടയിടുന്നതിനിടെയാണ് ആനന്ദയുടെ ചെരുപ്പ് പുഴയില്‍ വീണത്. ഇതെടുക്കാനായി പുഴയില്‍ ചാടിയതായിരുന്നു. അതിനിടെയാണ് ആനന്ദ ഒഴുക്കില്‍പ്പെട്ടത്. വിവരമറിഞ്ഞ് നാട്ടുകാരും ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനിടെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായിരുന്നു. ഭട്ട്യ-രാജീവി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയ. മക്കള്‍: അനൂപ്, അനീഷ്, ശിവാനി. സഹോദരങ്ങള്‍: അശോകന്‍, അശ്വിനി, റോഷ്‌നി.