കാസര്‍കോട്: 17 കാരനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ സമപ്രായക്കാരായ അഞ്ചുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. തളങ്കര കെ.കെ പുറത്തെ മുഹമ്മദ് റംസാന്‍ ഹക്കീലിന്റെ പരാതിയിലാണ് കേസ്. നാലിന് രാത്രിയാണ് സംഭവം.