കാസര്‍കോട്: ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ രാപ്പകല്‍ സമരം തുടങ്ങി. ഇന്നും നാളെയുമാണ് സമരം. ഇന്ന് രാവിലെ മുന്‍മന്ത്രി സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഖാദര്‍ സഅദി ഖാസിലേന്‍ സ്വാഗതം പറഞ്ഞു. എ. ഗോവിന്ദന്‍നായര്‍, കല്ലട്ര മാഹിന്‍ ഹാജി, ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബൂബക്കര്‍ ഉദുമ, ഉബൈദുല്ല കടവത്ത്, സുഹൈല്‍ അസ്ഹരി, ഹമീദ് ചേരങ്കൈ, താജുദ്ദീന്‍ ചെമ്പരിക്ക, യൂസഫ് ഉദുമ തുടങ്ങിയവര്‍ പ്രസംഗിച്ചു.