ഉദുമ: മാങ്ങാട് നന്മയുടെ നാട് മാനവസൗഹൃദ സംഗമവും നാടകോത്സവവും സംഘടിപ്പിച്ചു. ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആദരിച്ചു. എ.ഹസന്‍, പി.ആര്‍. പ്രദീപ് ജയന്തി, ഡോ.പ്രവീണ്‍കുമാര്‍ കോടോത്ത്, കെ. ദിനേശ്, മോഹനന്‍ മാങ്ങാട്, പ്രൊഫ. ടി.എം. സുരേന്ദ്രനാഥ്, മേരി വാഴയില്‍, ഡോ. എ.വി.എം. ബഷീര്‍, സി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
എം. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും കണ്ണന്‍ കുഞ്ഞി നന്ദിയും പറഞ്ഞു. നാടകോത്സവത്തില്‍ ഉദിനൂര്‍ ജ്വാല തീയേറ്റേഴ്‌സ്, പീപ്പിള്‍സ് മാങ്ങാട്, ജ്വാല കരുവാക്കോട്, ഉദിനൂര്‍ ആക്ടേഴ്‌സ് എന്നിവര്‍ നാടകം അവതരിപ്പിച്ചു. തുടര്‍ന്ന് നാടക നിരൂപണവും ചര്‍ച്ചയുമുണ്ടായി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ബാര ഗവ. ഹൈസ്‌കൂള്‍, മാങ്ങാട് പീപ്പിള്‍ ചാരിറ്റബിള്‍ സൊസൈറ്റി, പാറക്കടവ് മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം, മാങ്ങാട് സീനിയര്‍ സിറ്റിസണ്‍ ഫോറം, കാസര്‍കോട് ഹെല്‍ത്ത് ലൈന്‍ എന്നിവ ചേര്‍ന്നാണ് സംഗമം സംഘടിപ്പിച്ചത്.