ബദിയടുക്ക: വര്‍ധിച്ച് വരുന്ന ആരോഗ്യ പ്രശ്‌നങ്ങളെയും ജീവിത ശൈലി രോഗങ്ങളെയും ചെറുക്കാന്‍ മെച്ചപ്പെട്ടൊരു ഭക്ഷണ സംസ്‌കാരം കേരളം രൂപപ്പെടുത്തണമെന്ന് ഇന്റഗ്രേറ്റഡ് പ്രോഫഷണല്‍സ് ഫോറം (ഐ.പി.എഫ്) ബദിയടുക്ക ചാപ്റ്റര്‍ കമ്യൂണ്‍ അഭിപ്രായപ്പെട്ടു.
ഭക്ഷണ സാധനങ്ങളില്‍ മായം ചേര്‍ക്കലിനെതിരെ ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും വ്യായാമത്തിലൂടെ ഉയര്‍ന്ന രോഗപ്രതിരോധ ശേഷി നേടിയെടുത്ത യുവതലമുറയെ സൃഷ്ടിക്കണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
എ.കെ സഖാഫി കന്യാനയുടെ അധ്യക്ഷതയില്‍ മുന്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. മുഹമ്മദ് കുഞ്ഞി ബദിയടുക്ക ഉദ്ഘാടനം ചെയ്തു. കമ്യൂണ്‍ നടപടികള്‍ക്ക് ഐ.പി.എഫ് സെന്‍ട്രല്‍ സെനറ്റ് മെമ്പര്‍ പി.ബി ബഷീര്‍ പുളിക്കൂര്‍ നേതൃത്വം നല്‍കി. അഡ്വ. രിഫായി, ജി.എസ്.ടി ഡിപ്പാര്‍ട്ട്‌മെന്റ് ക്ലര്‍ക്ക് ഉമര്‍ അന്നടുക്ക, ഇബ്രാഹിം ഉക്കിനടുക്ക, ഇബ്രാഹിം മാസ്റ്റര്‍ കുമ്പഡാജെ, എന്‍.കെ.എം ബെളിഞ്ച സംബന്ധിച്ചു. എ.എച്ച്.എസ് ഷേണി സ്വാഗതവും അഡ്വ. നിസാര്‍ ഹിമമി ഗുണാജെ നന്ദിയും പറഞ്ഞു.