ബന്തിയോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വാഹനങ്ങളിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് ആക്രമിച്ചു. ചേവാറിലെ പി. മുഹമ്മദ്ഹനീഫാണ് അക്രമത്തിനിരയായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്നു മുഹമ്മദ് ഹനീഫ്. പച്ചമ്പളയിലെത്തിയപ്പോള്‍ മറ്റൊരു സ്‌കൂട്ടറിലും കാറിലുമെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് ഹനീഫിന്റെ തലയ്ക്ക് ഇരുമ്പുവടികൊണ്ട് തലക്കടിച്ചെന്നാണ് പരാതി. ഹനീഫിനെ സാരമായ പരിക്കുകളോടെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.