ബദിയടുക്ക: കോണ്‍ഗ്രസ് നേതാവും ദളിത് കോണ്‍ഗ്രസ് ചെങ്കള മണ്ഡലം വൈസ് പ്രസിഡണ്ടുമായ എ. രാമ അര്‍ളടുക്ക (54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് പെരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെക്കാലം നെക്രാജെ സര്‍വ്വീസ് സഹകരണ ബാങ്ക്, മുളിയാര്‍ മഹാത്മജി ഹൗസിംഗ് സഹകരണ സംഘം എന്നിവയുടെ ഡയറക്ടര്‍ ആയിരുന്നു. തായല്‍ നെല്ലിക്കട്ടയില്‍ ടയര്‍ റിപ്പയറിംഗ് ഷോപ്പ് നടത്തി വരിക ആയിരുന്നു. കോണ്‍ഗ്രസ് അര്‍ളടുക്ക വാര്‍ഡ് പ്രസിഡണ്ട്, ബൂത്ത് വൈസ് പ്രസിഡണ്ട്, ജനശ്രീ അര്‍ളടുക്ക യൂണിറ്റ് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യമാര്‍: ബേബി, സുശീല. മക്കള്‍: രാജേഷ്, ഭവ്യ, ഭവിത, നേത്രാവതി. മരുമക്കള്‍: ശങ്കര, വിനോദ്. സഹോദരങ്ങള്‍: രമേശ്, ചന്ദ്രാവതി, ലീല, സുന്ദരി, യമുന, പൂര്‍ണിമ.