പയ്യന്നൂര്‍: കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പഴയങ്ങാടി മാട്ടൂല്‍ സൗത്ത് മെഹദാര്‍ പള്ളിക്ക് സമീപത്തെ അന്‍സലിന്റെ (19) മൃതദേഹമാണ് കണ്ടെത്തിയത്. കണ്ണൂര്‍ ജാമിഅ ഹംദര്‍ദിലെ ബി.കോം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ അന്‍സലിനെ തിങ്കളാഴ്ച വൈകിട്ട് കടലില്‍ കുളിക്കുന്നതിനിടെ കാണാതാകുകയായിരുന്നു. മത്സ്യതൊഴിലാളികളും ഫയര്‍ഫോഴ്‌സും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ നടത്തുന്നതിനിടെ ചൊവ്വാഴ്ചയാണ് അന്‍സലിന്റെ മൃതദേഹം മാട്ടൂല്‍ സെന്‍ട്രല്‍ ആറുതെങ്ങ് കടപ്പുറത്ത് കണ്ടെത്തിയത്.