നീലേശ്വരം: മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരണപ്പെട്ടു. നീലേശ്വരം തൈക്കടപ്പുറത്തെ പരേതരായ രാഘവന്റെയും മാധവിയുടെയും മകന്‍ കെ.വി. മണികണ്ഠന്‍ (47) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ തൈക്കടപ്പുറത്താണ് സംഭവം. കടലില്‍ വലയിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഭാര്യ: പ്രമോദിനി. മക്കള്‍: ആതിര, അമൃത. മരുമക്കള്‍: റോഷന്‍, ജിതേഷ്, സഹോദരങ്ങള്‍: ലക്ഷ്മി, സത്യവതി, പരേതരായ കൊട്ടന്‍, ഭരതന്‍.