ചെറുവത്തൂര്‍: ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. ചെറുവത്തൂര്‍ കൊടക്കാട് തച്ചക്കടവ് ഭഗവതി ക്ഷേത്രത്തിലെ കൂട്ടായിക്കാരന്‍ ബങ്കളത്തെ ടി.വി വിജയന്‍ (39) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ബങ്കളം രാങ്കണ്ടത്താണ് അപകടം. മടിക്കൈ സര്‍വീസ് സഹകരണ ബാങ്കിന്റെ പിക്കപ്പ് വാന്‍ വിജയന്‍ ഓടിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ തമ്പാന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: സില്‍ന. രണ്ടു കുട്ടികളുണ്ട്. സഹോദരങ്ങള്‍: സുരേശന്‍ (ഡ്രൈവര്‍), അനിത, സുനിത.