കാസര്‍കോട്: ഉപരിപ്ലവമായ സമ്പത്തിന് പിറകില്‍ മറച്ചു വെക്കപ്പെട്ട ദാരിദ്ര്യം സമൂഹത്തില്‍ ഏറെയുണ്ടെന്ന് മുസ്ലിം സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി ഹംസ പാലക്കി പറഞ്ഞു.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മത നിരപേക്ഷമായിരിക്കുക എന്നതാണ് ദൈവിക മാര്‍ഗ്ഗം. എം.എസ്.എസ് ജില്ലാ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് അബ്ദുല്‍ നാസര്‍ പി.എം അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തില്‍ പുതിയ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: വി.കെ.പി ഇസ്മയില്‍ ഹാജി (പ്രസി.), സി.എച്ച് സുലൈമാന്‍ (സെക്ര.), എ. അബ്ദുല്ല (ട്രഷ.), വൈസ് പ്രസിഡണ്ടുമാരായി അഡ്വ. അബ്ദുല്ല ബേവിഞ്ച, സി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, അജ്മല്‍ കാഞ്ഞങ്ങാട്, ജോയിന്‍ സെക്രട്ടറിമാരായി എന്‍.എ നാസര്‍ ചെമനാട്, കെ.മൊയ്തു ഹാജി, ഹാറൂണ്‍ ചിത്താരി എന്നിവരെ തിരഞ്ഞെടുത്തു.