കാസര്‍കോട്: കാലവര്‍ഷക്കെടുതിയില്‍ വീട് തകര്‍ന്ന അണങ്കൂര്‍ ജി.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കുള്ള ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ സാമ്പത്തിക സഹായം മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് വി.എം. മുനീര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ.ജെ. മാത്യുവിന് കൈമാറി. സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയും സ്റ്റാഫ് കമ്മിറ്റിയും ചേര്‍ന്നാണ് പുന:രുദ്ധാരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പി.ടി.എ പ്രസിഡണ്ട് കെ.എ. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. കെ.ജെ. മാത്യു സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഹമീദ് ബെദിര, ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം സെക്രട്ടറി റഹ്മാന്‍ പടിഞ്ഞാര്‍, മുനിസിപ്പല്‍ വൈസ് പ്രസിഡണ്ട് ഹസ്സന്‍ കുട്ടി പതിക്കുന്നില്‍, യൂത്ത് ലീഗ് മുനിസിപ്പല്‍ ട്രഷറര്‍ ഫിറോസ് അട്ക്കത്ത്ബയല്‍, സെക്രട്ടറി ഖലീല്‍ ഷെയ്ക്ക്, കെ.ലീല, സ്‌നേഹലത പി, ഷേര്‍ലി സെബാസ്റ്റ്യന്‍, വസന്തി എം, മൊയ്തീന്‍ സംബന്ധിച്ചു. ഹാഷിം ടി.കെ. നന്ദി പറഞ്ഞു.