കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്‌ള്യു.ജെ.) സംസ്ഥാന പ്രസിഡണ്ടായി കെ.പി. റജി(മാധ്യമം)യെയും ജനറല്‍ സെക്രട്ടറിയായി ഇ.എസ്. സുഭാഷി(ദേശാഭിമാനി)നെയും തിരഞ്ഞെടുത്തു. കഴിഞ്ഞ മാസം 30ന് നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്നലെയായിരുന്നു.
36 അംഗം സംസ്ഥാന എക്‌സിക്യൂട്ടിവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചു. 55 പേര്‍ മത്സര രംഗത്തുണ്ട്. 6 സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്തതാണ്. ട്രഷറര്‍ അടക്കമുള്ള മറ്റു ഭാരവാഹികളെ പിന്നീട് തിരഞ്ഞെടുക്കും.