ബോവിക്കാനം: കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 11, 12, 13 തീയ്യതികളില്‍ ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. 204 മത്സര ഇനങ്ങളിലായി മൂവായിരത്തി ഇരുന്നൂറോളം പേര്‍ മാറ്റുരക്കാനെത്തും. ജില്ലാതല കൗമാര കലോത്സവത്തിന് ആദ്യമായാണ് ഇരിയണ്ണി വേദിയാകുന്നത്. സംഘാടകസമിതി രൂപീകരണ യോഗത്തിലെ വര്‍ധിച്ച പങ്കാളിത്തവും ശ്രദ്ധേയമായി. എ.ഡി.എം. കെ.അജേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.പുഷ്പ അധ്യക്ഷതവഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പാല്‍ ഡോ.എം.ബാലന്‍ കലോത്സവ പരിപാടിയുടെ രൂപരേഖ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍, ഡി.ഇ.ഒ. എന്‍.നന്ദികേശന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ദിലീപ് കുമാര്‍, ഹയര്‍ സെക്കണ്ടറി അസി.ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.രവീന്ദ്രന്‍, കാസര്‍കോട് എ.ഇ.ഒമാരായ അഗസ്റ്റിന്‍ ബര്‍ണാര്‍ഡ്, യതീഷ്‌കുമാര്‍ റൈ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സജീവന്‍ മടപ്പറമ്പത്ത്, വി.എച്ച്.എസ്.സി. പ്രിന്‍സിപ്പാള്‍ പി.ശുചീന്ദ്രനാഥ്, പ്രഥമാധ്യാപകന്‍ പി.ബാബു, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ബി.കെ. നാരായണന്‍, പി.ടി.എ.പ്രസിഡണ്ട് പി.ചെറിയോന്‍, എം.പി.രാജേഷ്, പി.സുബ്രഹ്മണ്യന്‍, ജസിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (ചെയര്‍.), എ.ജി.സി.ബഷീര്‍(വര്‍ക്കിങ്.ചെയര്‍.), ഷാനവാസ് പാദൂര്‍, ഓമന രാമചന്ദ്രന്‍, ഖാലിദ് ബെള്ളിപ്പാടി(വൈ.ചെയര്‍.), കെ.വി.പുഷ്പ(ജന. കണ്‍.), പി.എന്‍.ശിവന്‍, ഡോ.എം.ബാലന്‍, വിനോദ്കുമാര്‍, എം.ഗംഗാധരന്‍, സജീവന്‍ മടപ്പറമ്പത്ത്, പി.സുചീന്ദ്രനാഥ്, പി.ബാബു, എം.പി.രാജേഷ്, പി.ദിലീപ്കുമാര്‍(കണ്‍.),എന്‍.നന്ദികേശന്‍(ട്രഷ.)