കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളുടെ കലക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ സിന്ധു ബി രൂപേഷ്, തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ സുഷമ ഗൊഡ്‌ബൊലെ, ചെലവ് നിരീക്ഷകന്‍ കമല്‍ജിത്ത് കെ കമല്‍, കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, മംഗളൂരു എ.സി.പി കോതന്ത റാം എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ഭരണകൂടം അതിര്‍ത്തി പ്രദേശങ്ങളില്‍ നിയോഗിച്ച സായുധ പോലീസും വീഡിയോഗ്രാഫര്‍മാരുമടക്കമുള്ള സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകള്‍ (എസ്.എസ്.ടി) സുരക്ഷാ സംബന്ധമായ വിവരങ്ങള്‍ പരസ്പരം കൈമാറും.
യോഗത്തില്‍ കാസര്‍കോട് എ.ഡി.എം കെ. അജേഷ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍ രാധിക, റിട്ടേണിങ് ഓഫീസര്‍ എന്‍. പ്രേമചന്ദ്രന്‍, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍, ഇന്‍കം ടാക്‌സ് എ.ഡി: സുബ്രഹ്മണ്യന്‍, മംഗളൂരു കൊമേഴ്‌സ്യല്‍ ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.എം യെരിസ്വാമി,കാസര്‍കോട് ഡി.വൈ.എസ്.പി പി.പി സദാന്ദന്‍ തുടങ്ങിയവരും സംബന്ധിച്ചു.