കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി.എമ്മിലെ പി. ഗോപിനാഥിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ കോണ്‍ഗ്രസ് സ്വതന്ത്രന്‍ സുനീഷ് ജോസഫും മൂന്ന് ബി.ജെ.പി അംഗങ്ങളും വിട്ടുനിന്നു. സി.പി.എമ്മിന് ഏഴും യു.ഡി.എഫിന് അഞ്ചും വോട്ടുകള്‍ ലഭിച്ചു.
സുനീഷ് യോഗത്തിന് എത്തിയില്ല. ബി.ജെ.പി. അംഗങ്ങള്‍ ഓഫീസില്‍ ഉണ്ടായിരുന്നെങ്കിലും വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.