പെര്‍ള: മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
പെര്‍ള ടൗണില്‍ ചുമട്ടുതൊഴിലാളിയും കണ്ണാടിക്കാന സ്വദേശിയുമായ രവി(33)യാണ് മരിച്ചത്.
മഞ്ഞപ്പിത്തവും കരള്‍സംബന്ധമായ അസുഖവും മൂലം ഒക്ടോബര്‍ മൂന്നിന് രവിയെ പരിയാരം മെഡിക്കല്‍ കോളേജാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.
മാധവലക്ഷ്മി ദമ്പതികളുടെ മകനായ രവി ചുമട്ടുതൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) മെമ്പറാണ്. സഹോദരങ്ങള്‍; ഭവ്യ, ലയ. അവിവാഹിതനാണ്.