പാലക്കുന്ന്: വയനാട്ടുകുലവന്‍ തറവാടുകളില്‍ നടക്കുന്ന തെയ്യംകെട്ടുത്സവങ്ങള്‍ ആര്‍ഭാടങ്ങളും അമിത ചെലവുകളും ഒഴിവാക്കി ആചാരാനുഷ്ഠിതമായി കൊണ്ടാടണമെന്ന് തൃക്കണ്ണാട് കൊളത്തുങ്കാല്‍ തറവാട്ടില്‍ നടന്ന ലോഗോ പ്രകാശന യോഗത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.
അടുത്ത ഏപ്രില്‍ 29 മുതല്‍ മെയ് ഒന്നുവരെ നടക്കുന്ന തെയ്യംകെട്ടുത്സവത്തിന്റ ലോഗോ പ്രകാശന ചടങ്ങ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു.
ലോഗോ രൂപ കല്പ്പന ചെയ്ത ജിഷ്ണു പവിത്രന്‍ ഞാണിക്കടവിനെ അനുമോദിച്ചു.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച്.നാരായണന്‍ അധ്യക്ഷത വഹിച്ചു. സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.കെ.ബാലകൃഷ്ണന്‍, പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി വൈ.പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.വി.ശ്രീധരന്‍, കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, മുങ്ങത്ത് ദാമോദരന്‍ നായര്‍, തൃക്കണ്ണാട് ക്ഷേത്ര ട്രഷറീ ബോര്‍ഡ് അംഗം ശിവരാമന്‍ മേസ്ത്രി, കൊപ്പല്‍ ദാമോദരന്‍, സുധാകരന്‍ കുതിര്‍, പി. കുഞ്ഞിക്കണ്ണന്‍, പി.പി.ശ്രീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.