കാസര്‍കോട്: കുടുംബകോടതിയിലെ കേസുകളില്‍ പരാതിക്കാരിക്ക് കൊടുക്കാന്‍ എതിര്‍കക്ഷി തവണകളായി നല്‍കിയ ജീവനാംശതുക ട്രഷറിയില്‍ നിക്ഷേപിക്കാതെ തിരിമറി നടത്തിയെന്ന ആരോപണത്തിന് വിധേയനായ കുടുംബ കോടതി ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. കുടുംബകോടതിയിലെ ക്ലാര്‍ക്ക് വൈ ശ്രീജിതിനെയാണ് ജില്ലാകോടതി ജഡ്ജി ഡി അജിത്കുമാര്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. 12000 രൂപയുടെ തിരിമറി കോടതി ജീവനക്കാരന്‍ നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 19000 രൂപയുടെ ചെക്കാണ് പരാതിക്കാരിക്ക് നല്‍കേണ്ടിയിരുന്നത്. ഏഴായിരം രൂപ മാത്രമാണ് ട്രഷറിയില്‍ അടച്ചത്. എതിര്‍കക്ഷി നല്‍കിയിരുന്ന 12000 രൂപ അടച്ചിരുന്നില്ല. ജീവനാംശതുക കോടതിയില്‍ എതിര്‍കക്ഷികള്‍ നേരിട്ട് ഹരജിക്കാരിക്ക് നല്‍കുന്നതാണ് കുടുംബകോടതികേസുകളിലെ രീതി. എന്നാല്‍ ഹരജിക്കാരി ഹാജരാകുന്നില്ലെങ്കില്‍ എതിര്‍കക്ഷികള്‍ ജീവനാംശതുക കോടതിയിലടയ്ക്കും. ഇത് പിന്നീട് ട്രഷറിയിലേക്കാണ് മാറ്റുന്നത്. പിന്നീട് പരാതിക്കാരി അപേക്ഷ നല്‍കുന്നതനുസരിച്ച് ജീവനാംശതുക കിട്ടുന്നതിന് കോടതി ട്രഷറി ചെക്ക് അനുവദിക്കുകയാണ് ചെയ്യുന്നത്.