ബേഡഡുക്ക: ബേഡകം താലൂക്കാസ്പത്രിയില്‍ വൈകിട്ട് 6 മണിക്ക് ശേഷം ഒ.പി നിര്‍ത്തലാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സമര പരിപാടികളുമായി മുന്നോട്ട്. ഇന്നലെ വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബേഡകം താലൂക്ക് ആസ്പത്രിക്ക് മുന്നില്‍ പ്രതീകാത്മകമായി രോഗികളെ പരിശോധിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് നടന്ന പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. താലൂക്ക് ആസ്പത്രിയില്‍ ഒ.പി ഇല്ലാത്ത സമയങ്ങളില്‍ സമീപത്തുള്ള സഹകരണ ആസ്പത്രിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലത്തേത് സൂചനാ സമരം മാത്രമാണെന്നും രാത്രികാലങ്ങളില്‍ ഒ.പി ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
പ്രതിഷേധ പരിപാടിയില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉനൈസ് ബേഡകം അധ്യക്ഷത വഹിച്ചു. കുഞ്ഞികൃഷ്ണന്‍ മാടക്കാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഗിരികൃഷ്ണന്‍, രാജ്കുമാര്‍ ടി, റഹീം ബേഡകം, രാധാകൃഷ്ണന്‍, ശ്രീജിത്ത് കുണ്ടൂച്ചി, അഡ്വ. മുഹമ്മദ് സിയാദ്, വിനോദ് കുണ്ടൂചി, സുധീഷ് കുമാര്‍ മുന്നാട്, ശ്രീവത്സന്‍, വിജയന്‍ അയ്യര്‍ക്കൊച്ചി, അഭിലാഷ് കമലം, അനീഷ് തെക്കേക്കര, മോഹനന്‍ കുന്നുമ്മല്‍, ശ്രീരാജ് കുണ്ടൂച്ചി സംസാരിച്ചു.