കാസര്‍കോട്: കാറുകള്‍ കൂടിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍ തോട്ടത്തില്‍ മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആദൂര്‍ പള്ളങ്കോട്ട് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. അബ്ദുല്‍ സത്താര്‍ ഓടിച്ച കാറാണ് തോട്ടത്തിലേക്ക് മറിഞ്ഞത്. എതിരെ വരികയായിരുന്ന മനാഫിന്റെ കാറാണ് ഇടിച്ചത്. സംഭവം അറിഞ്ഞ് ആദൂര്‍ എസ്‌ഐ വിഷ്ണുപ്രസാദ് സ്ഥലത്തെത്തി. കാര്‍ പൂര്‍ണമായും തകര്‍ന്നു.