മംഗളൂരു: കര്‍ണാടകയിലെ പുത്തൂരില്‍ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം നഗ്നദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ അഞ്ച് എ.ബി.വി.പി നേതാക്കള്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ പുത്തൂര്‍ ബജത്തൂര്‍ ഗണദമൂലയിലെ ഗുരുനന്ദന്‍(31), പെര്‍ണെയിലെ പ്രജ്വല്‍(19), കഡമ്പുവിലെ കിഷന്‍(19), പിലിഗുണ്ട ആര്യാപുവിലെ സുനില്‍(19), ബല്യ മറിമാറുവിലെ പ്രഖ്യാത്(19) എന്നിവര്‍ക്കെതിരെയാണ് പുത്തൂര്‍ ഡി.വൈ.എസ്.പി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ പട്ടികജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്നുപറഞ്ഞ് പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കാറില്‍ നിന്ന് വലിച്ചിറക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറി പൂര്‍ണനഗ്നയാക്കിയ ശേഷം ബലാത്സംഗത്തിനിരയാക്കുകയും തുടര്‍ന്ന് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.