കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എല്‍ .ഡി. എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈയെ കപടഹിന്ദുത്വവാദിയെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സി.പി.എം നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ശങ്കര്‍റൈയെ വ്യക്തിഹത്യ ചെയ്യുന്ന പരാമര്‍ശമാണ് രമേശ് ചെന്നിത്തല നടത്തിയതെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണിതെന്നും സി. പി .എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍, ജില്ലാസെക്രട്ടറി എം. വി ബാലകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. എല്‍ .ഡി. എഫ് സ്ഥാനാര്‍ഥിക്കുള്ള പൊതുസ്വീകാര്യത തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു .ഡി .എഫും ബി. ജെ .പിയും വ്യക്തിഹത്യാപരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ലീഗ് സ്ഥാനാര്‍ഥിക്കെതിരെ അവരുടെ അണികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രതിഷേധം മറികടക്കാനാണ് വര്‍ഗ്രീയധ്രുവീകരണം ലക്ഷ്യമിട്ടുള്ള ചെന്നിത്തലയുടെ ആക്ഷേപങ്ങളെന്നും നാടിന്റെ മതസൗഹാര്‍ദത്തിന് ഇത്തരം പ്രസ്താവനകള്‍ ഭീഷണിയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.