ഉപ്പള: കാണാതായ കര്‍ഷകന്റെ മൃതദേഹം വീട്ടുപറമ്പിലെ തോട്ടത്തിലുള്ള കുളത്തില്‍ കണ്ടെത്തി. ഉപ്പള പത്വോടിയിലെ ഉദയരാജിന്റെ(45) മൃതദേഹമാണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കുളത്തില്‍ കണ്ടെത്തിയത്. അടക്ക പെറുക്കാനെന്നുപറഞ്ഞ് രാവിലെ ഒമ്പതുമണിയോടെയാണ് ഉദയരാജ് വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ നേരമായിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് വൈകിട്ടോടെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സുപ്രീത. ഒരുമകനുണ്ട്.