ചെറുപുഴ: ഭര്‍തൃമതി കുളിക്കുന്നതിനിടെ കുളിമുറിയുടെ ജനലിലൂടെ ഏന്തിവലിഞ്ഞുനോക്കിയ ഹോംഗാര്‍ഡ് കേസില്‍ കുടുങ്ങി. ചെറുപുഴ സ്വദേശിനിയായ നാല്‍പ്പത്തേഴുകാരിയാണ് ഹോംഗാര്‍ഡിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഹോംഗാര്‍ഡ് തന്നെ നിരന്തരം ശല്യം ചെയ്യാറുണ്ടെന്നും കഴിഞ്ഞ ദിവസം കുളിക്കുന്നതിനിടെ കുളിമുറിയിലെ ജനലിലൂടെ എത്തിനോക്കിയെന്നും ബഹളം വെച്ചപ്പോള്‍ ഓടിപ്പോകുകയാണുണ്ടായതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഹോംഗാര്‍ഡിന്റെ ഭാര്യ ദല്‍ഹിയിലാണ് ജോലിചെയ്യുന്നത്.പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഹോംഗാര്‍ഡ് ഒളിവില്‍ പോയി.