കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്ത പണം ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചെത്തുമെന്നറിയുന്നു. ഐ.സി.ഐ.സി.ഐ. ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ നിന്ന് 24,08,800 രൂപയാണ് തട്ടിയത്. അക്കൗണ്ടിലെ പണം മരവിപ്പിച്ചതിനാല്‍ പണം നഷ്ടപ്പെടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഹാക്കര്‍മാര്‍ പണം പിന്‍വലിക്കുന്ന സന്ദേശം സഹകരണ ബാങ്കിലെ ഉത്തരവാദപ്പെട്ട ജീവനക്കാരുടെ മൊബൈല്‍ ഫോണിലേക്ക് വന്നിട്ടും കാര്യമാക്കാതിരുന്നത് അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് അധികൃതര്‍ ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കിലെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ചീഫ് അക്കൗണ്ടന്റ് ഇന്‍ ചാര്‍ജ്ജ് ഗീതയുടെ പരാതിയിലാണ് കേസെടുത്തത്.