മംഗളൂരു: പ്രശസ്ത സാക്‌സോഫോണ്‍ പ്രതിഭ പത്മശ്രീ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. ബി.ബി.സിയുടെ പാമരനേഡ് കച്ചേരിയില്‍ ക്ഷണം കിട്ടിയ ആദ്യത്തെ കര്‍ണാടക സംഗീതജ്ഞനാണ്. പത്മശ്രീക്കു പുറമെ സാക്‌സോഫോണ്‍ ചക്രവര്‍ത്തി, സാക്‌സോഫോണ്‍ സാമ്രാട്ട്, ഗാനകലാശ്രീ, നാദോപാസന ബഹ്മ, സംഗീതവൈദ്യരത്‌ന, നാദകലാനിധി എന്നിങ്ങനെ നിരവധി ബഹുമതികള്‍ ലഭിച്ചു. കാഞ്ചി കാമകോടി പീഠത്തിന്റെയും ശൃംഗേരി മഠത്തിന്റെയും ആസ്ഥാന വിദ്വാന്‍ പദവിയുമുണ്ട്. എ.ആര്‍.റഹ്മാന്‍ സംഗീതം പകര്‍ന്ന കെ.ബാലചന്ദറിന്റെ ‘ഡയറ്റ്’ എന്ന തമിഴ് പടത്തിലെ പാട്ടുകളില്‍ സാക്‌സഫോണ്‍ വായിച്ചതും കദ്രി ഗോപാല്‍നാഥാണ്.