കാസര്‍കോട്: പ്രമുഖ സി.പി.ഐ.നേതാവും മുന്‍ മന്ത്രിയുമായിരുന്ന അന്തരിച്ച ഡോ.എ.സുബ്ബറാവുവിന്റെ ജന്മശതാബ്ദി സി.പി.ഐ.നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
ഉദ്ഘാടനം സുബ്ബറാവുവിന്റെ നൂറാം ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 16ന് കാസര്‍കോട്ട് സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍വ്വഹിക്കും. 2 മണിക്ക് കാസര്‍കോട് വ്യാപാര ഭവന്‍ ഹാളില്‍(പഴയ ബസ്സ്റ്റാന്റ്)ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി.പി.ഐ.സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി.പി.മുരളി എന്നീ നേതാക്കള്‍ പങ്കെടുക്കും. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ രാജ്യസഭാ അംഗവും മഞ്ചേശ്വരം എം.എല്‍.എ യുമായിരുന്ന ഡോ.എ.സുബ്ബറാവു 2003 സെപ്തംബര്‍ 14 നാണ് അന്തരിച്ചത്. ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍, സംവാദ സദസ്സുകള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിനക്കും.