പെര്‍ള: ജനവാസകേന്ദ്രത്തില്‍ സ്വകാര്യമൊബൈല്‍ ടവര്‍ വരുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. പെര്‍ള മണിയമ്പാറ ചെമ്പ്രങ്ങാനയിലാണ് ടവര്‍ വരുന്നത്.
ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് ടവറിന്റെ പരിധിയില്‍ വരുന്നത്. ഈ കുടുംബങ്ങളില്‍ ഭൂരിഭാഗവും കാര്‍ഷികമേഖലയെ ആശ്രയിക്കുന്നവരാണ്. ടവര്‍ വന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. ടവര്‍ നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാകലക്ടര്‍, എന്‍മകജെ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ബന്ധപ്പെട്ടവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ടവറിന്റെ ജോലികള്‍ തുടരുകയാണ്. ഇതോടെ സമരം ശക്തമാക്കുന്നതിനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.