കാഞ്ഞങ്ങാട്: ഗൂഗിള്‍ വഴി കുട്ടികളുടെ അശ്ലീല രംഗങ്ങള്‍ നിറഞ്ഞ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രചരിപ്പിച്ചതിന് യുവാവിനെതിരെ ഐ.ടി ആക്ട് പ്രകാരം ജാമ്യമില്ലാകേസ്. ചിത്താരി മുക്കൂട് സ്വദേശി ഷക്കീറിനെ (22)തിരെയാണ ഹൊസ്ദുര്‍ഗ് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്. 8 വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല രംഗങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ഷക്കീര്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. കുട്ടികളുടെ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സൈബര്‍സെല്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇതിനു പിന്നില്‍ ഷക്കീറാണെന്ന് തെളിഞ്ഞത്. ഇതേതുടര്‍ന്ന് തിരുവനന്തപുരം സൈബര്‍സെല്‍ എസ്.പി നല്‍കിയ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.