കാഞ്ഞങ്ങാട്: വീട്ടില്‍ വളര്‍ത്തുകയായിരുന്ന എമുവിനെ മോഷ്ടിച്ചുകൊണ്ടുപോയി കൊന്ന് കറിവെച്ച സംഭവം വിവാദമാകുന്നു. ചിത്താരി മുക്കൂടിലാണ് എമുവിനെ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്. പ്രവാസിയായ യുവാവിന്റെ വീട്ടിലാണ് നാല് വര്‍ഷമായി എമുവിനെ വളര്‍ത്തിയിരുന്നത്. അഞ്ച് ദിവസം മുമ്പാണ് കാണാതായത്. ഇതേ തുടര്‍ന്ന് ഉടമയായ യുവാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മോഷ്ടിച്ചുകൊണ്ടുപോയതായി സംശയവും പ്രകടിപ്പിച്ചിരുന്നു. യുവാവ് തന്നെ കൂടുതല്‍ അന്വേഷണം നടത്തിയതോടെ ഒരു സംഘം മോഷ്ടിച്ചുകൊണ്ടുപോയതെന്നും കറിയാക്കി കഴിച്ചതാണെന്നും വിവരം ലഭിച്ചു. ഭരണകക്ഷിയിലെ ഏതാനും പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതോടെ സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ചില പ്രാദേശിക നേതാക്കളും പൊലീസിനെ സമീപിച്ചതായും വിവരമുണ്ട്. അതിനിടെ യുവാക്കള്‍ക്കെതിരെ മോഷണത്തിന് കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മൂന്ന് ലക്ഷം രൂപവരെ എമുവിന് വിലവരുമെന്നാണ് വിവരം.