ബോവിക്കാനം: പഴയകാല കോണ്‍ഗ്രസ് നേതാവ് മുളിയാര്‍ പാണൂരിലെ പുളിക്കാല്‍ കൃഷ്ണന്‍ നായര്‍ (85) അന്തരിച്ചു. മുളിയാര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, പെരിയ പൂക്കളത്ത് തറവാട് പ്രസിഡന്റ്, മുണ്ടോള്‍ അയ്യപ്പ സേവാസമിതി സ്ഥാപക പ്രസിഡന്റ്, പാണൂര്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും കെ.പി.സി.സി. ജനറല്‍സെക്രട്ടറിയുമായിരുന്ന മേലത്ത് നാരായണന്‍ നമ്പ്യാര്‍ക്കൊപ്പം കോണ്‍ഗസ് പ്രവര്‍ത്തന രംഗത്ത് മുളിയാറില്‍ സക്രിയ സാനിധ്യമായിരുന്നു. മുളിയാറിലെ നിരവധി വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.കരുണാകരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കൃഷ്ണന്‍ നായര്‍ ഡി.ഐ.സി.യിലും നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ:ഇടയില്ല്യം മാധവി അമ്മ. മക്കള്‍:ഇ.ശാരദ, രമണി, ചന്ദ്രന്‍, മോഹനന്‍(ആലിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പരവനടുക്കം), രവി (മഹേന്ദ്ര ഫിനാന്‍സ്,ബംഗളൂരു). മരുമക്കള്‍:ബാലകൃഷ്ണന്‍ നായര്‍ (ആദൂര്‍), ശ്രീകല (കുണ്ടംപാറ), ശാന്തിനി (മഹാലക്ഷ്മിപുരം, ചട്ടഞ്ചാല്‍), ദീപ (പയ്യന്നൂര്‍), പരേതനായ കുമാരന്‍ നായര്‍(മുണ്ടാങ്കുളം). സഹോദരങ്ങള്‍:പി.ഗോപാലന്‍ നായര്‍ (പാണൂര്‍), ശാന്ത (മുടാംകുളം), പരേതനായ പി.കുഞ്ഞമ്പുനായര്‍ (പാണൂര്‍).