കുമ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം.ശങ്കര്‍ റൈ വിശ്വാസി ആയതുകൊണ്ടാണോ അദ്ദേഹത്തെ യു.ഡി.എഫും ബി.ജെ.പിയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ അദ്ദേഹം ഖത്തീബ് നഗറില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു.
ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആരാണ് പ്രതിപക്ഷ നേതാവിന് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.
മഞ്ചേശ്വരത്തെ ജനങ്ങള്‍ ഇതിനുള്ള മറുപടി നല്‍കും. ചെന്നിത്തലയുടെ പ്രസ്താവനയെ കണക്കിന് ശകാരിച്ചാണ് പിണറായി വിജയന്‍ സംസാരിച്ചത്. മൂന്നര വര്‍ഷക്കാലമായി എല്‍.ഡി.എഫ്. നടത്തിക്കൊണ്ടിരിക്കുന്ന ഭരണം മൂന്നര വര്‍ഷം മുമ്പുള്ള കേരളത്തെ മാറ്റി മറിച്ചിരിക്കയാണ്. ആ മാറ്റം പ്രകടമാണ്. കാര്‍ഷിക മേഖല യു.ഡി.എഫിന്റെ ഭരണ കാലത്ത് തളര്‍ന്നു പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ വലിയ മാറ്റമുണ്ടായി. കൃഷി ചെയ്യുന്ന സ്ഥലം വര്‍ധിച്ചു. ഇതുപോലുള്ള പ്രകടമായ മാറ്റം എല്ലാ മേഖലകളിലും കാണാം- മുഖ്യമന്ത്രിപറഞ്ഞു. കേരളമാകെ ഇടതുമുന്നണി വോട്ട് നിലയിലുണ്ടായ മുന്നേറ്റം വ്യക്തമാണ്.
മഞ്ചേശ്വരത്ത് ഇടതു മുന്നണി വിജയം ഉറപ്പാണ്-മുഖ്യമന്ത്രി പറഞ്ഞു.