ഉദുമ: റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവിന് ഗുരുതരം. രാവണേശ്വരത്തെ നിബിനാ(19)ണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10.15 മണിയോടെ കെ.എസ്.ടി.പി റോഡില്‍ ഉദുമയിലാണ് അപകടമുണ്ടായത്. നിബിന്‍ കുഴിവെട്ടിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. സമീപത്തെ കടവരാന്തയിലേക്ക് തെറിച്ചുവീണ യുവാവിനെ ഇതുവഴി വന്ന ഓട്ടോ യാത്രക്കാര്‍ ഉദുമയിലെ ആസ്പത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി.