കാഞ്ഞങ്ങാട്: കളഞ്ഞ് കിട്ടിയ പണം ഉടമക്ക് ഏല്‍പ്പിച്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ മാതൃകയായി. സിവില്‍ എക്‌സൈസ് ഓഫീസര്‍ പി. ഗോവിന്ദനാണ് ഹൊസ്ദുര്‍ഗ്ഗ് എക്‌സൈസ് റെയ്ഞ്ച് ഓഫീസിന് സമീപത്ത് നിന്ന് 50,000 രൂപ കളഞ്ഞ് കിട്ടിയത്. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ചില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പിന്നീട് പണത്തിന്റെ ഉടമയായ സി.ബാബുവിന് ഹൊസ്ദുര്‍ഗ് റെയ്ഞ്ച് ഇന്‍സ്‌പെക്ടറുടെയും സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഫ്‌സല്‍, അഖിലേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ പണം കൈമാറി.