ഉദുമ: പടിഞ്ഞാര്‍ നാഷണല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മില്ലത്ത് നഗര്‍ ഉദുമ കുടുംബാരോഗ്യ കേന്ദ്രം, ബേവൂരി അംഗണ്‍വാടി എന്നിവയുടെ സഹകരണത്തോടെ ഹീമോഗ്ലോബിന്‍, ബി.പി പരിശോധനയും രക്ത നിര്‍ണയവും സംഘടിപ്പിച്ചു. ഉദുമ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് പി.കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സൈനബ അബൂബക്കര്‍, ബേവൂരി അംഗണ്‍വാടി ടീച്ചര്‍ ജെമി, പി.എച്ച്.സി ലാബ് ടെക്‌നീഷ്യ നിര്‍മല പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി അനീസ് കെ.വി സ്വാഗതവും ജോ.സെക്രട്ടറി സഹീര്‍ തായത്ത് നന്ദിയും പറഞ്ഞു. അഷ്‌റഫ് പി.കെ, സഫിയ സമീര്‍, ഫരീദാ ഷരീഫ്, ശിഹാബ് തച്ചരക്കുന്ന്, ഹസ്സന്‍ മില്ലത്ത്, മുജീബ് കണ്ണിയില്‍, ഷരീഫ് പടിഞ്ഞാര്‍, അഷ്‌റഫ് തായത്ത്, ഷബീര്‍ പി.എം, ഷംസാദ്, ഹാരിസ് കെ.വി നേതൃത്വം നല്‍കി.