കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോടതി സമുച്ചയത്തില്‍ ശനിയാഴ്ച നടന്ന ദേശീയ ലോക് അദാലത്തില്‍ മൊത്തം 195 കേസുകള്‍ ഒത്തുതീര്‍ന്നു. 1,34,83,254 രൂപ ഈടാക്കാന്‍ അനുരഞ്ജനത്തിലൂടെ വിധി കല്‍പിച്ചു. ദേശസാല്‍കൃത ബാങ്കുകള്‍, ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക്, ബി.എസ്.എന്‍.എല്‍ എന്നിവയുടെ കേസുകളിലാണ് പ്രസ്തുത തുക ഈടാക്കാന്‍ സമവായത്തിലൂടെ വിധി കല്‍പിച്ചത്.
ഹൊസ്ദുര്‍ഗ് സബ് ജഡ്ജ് കെ.വിദ്യാധരന്‍, ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്-2 എം.സി. ആന്റണി, ഹൊസ്ദുര്‍ഗ് മുന്‍സിഫ് എം.ആര്‍. സല്‍മത്ത് എന്നിവര്‍ അനുരഞ്ജനചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അഭിഭാഷകരായ ടി.കെ. വിജയകുമാര്‍, മാത്യു വര്‍ഗീസ്, പി. സതീശന്‍, പി. ബിജു, കെ.വി. രാജേന്ദ്രന്‍ എന്നിവര്‍ മദ്ധ്യസ്ഥരായി.
കോടതിയില്‍ നിലവിലുള്ള കേസുകളും പൊതുജനങ്ങളുടെ പരാതികളും അദാലത്തില്‍ ഒത്തുതീര്‍ന്നു. വന്‍ ജനാവലി അദാലത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.