ഉദുമ: ഹിസ്റ്ററി ആന്റ് എപ്പിക് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ ചരിത്രരത്‌നം അവാര്‍ഡ് സുരേഷ് ബാബു മാങ്ങാടിന് സമ്മാനിച്ചു. കോട്ടയം പ്രസ്‌ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബുതോമസ് അവാര്‍ഡ് സമ്മാനിച്ചു. പ്രശസ്തി പത്രവും ഫലകവും കാഷ് അവാര്‍ഡും അടങ്ങിയതാണ് പുരസ്‌കാരം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സോന സി.ആര്‍, സംസ്ഥാന വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍, ജി. കൃഷ്ണസ്വാമി, ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍, ആനിക്കാട് ഗോപിനാഥ്, പി.എസ്.ആര്‍ ഷേണായി പങ്കെടുത്തു. അത്യുത്തര കേരളത്തിലെ പ്രധാന തെയ്യങ്ങളിലൊന്നായ വയനാട്ടുകുലവന്റെ സാമൂഹിക പശ്ചാത്തലം പ്രമേയമാക്കി രചിച്ച ‘നല്ലച്ഛന്‍’ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ജി. കൃഷ്ണസ്വാമി ചെയര്‍മാനും ഡോ. എന്‍. ഹരികൃഷ്ണന്‍, ഡോ. കെ. ചന്ദ്രന്‍പിള്ള, ഡോ. ഹേമ സുരേഷ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.