കാസര്‍കോട്: ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വയോജനാധിക്ഷേപങ്ങള്‍ തടയുന്നതിന് ജില്ലയിലെ വിവിധ വകുപ്പുകളുടെ മേധാവികളെ ഉള്‍പ്പെടുത്തി ഏകദിന ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ബി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ കെ. രവികുമാര്‍, സി.ഐ സി. ഭാനുമതി പ്രസംഗിച്ചു. വയോജന പ്രശ്‌നങ്ങള്‍, സംസ്ഥാന വയോജന നയം, വയോജന സംരക്ഷണ നിയമം എന്നീ വിഷയങ്ങളില്‍ അഡ്വ. രാമകൃഷ്ണ കല്ലുരായ ക്ലാസ് കൈകാര്യം ചെയ്തു. ചൈല്‍ഡ് വെല്‍ഫയര്‍ ഇന്‍സ്‌പെക്ടര്‍ കെ. ഷാനവാസ് സ്വാഗതവും കെ. ബാലകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.