കാഞ്ഞങ്ങാട്: ഗാന്ധിജയന്തി പക്ഷാചരണത്തോടനുബന്ധിച്ച് കേരള വനംവകുപ്പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ (പെന്‍സില്‍ ഡയിംഗ്)പി. ആദിത്യന്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. അയ്യായിരം രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. ദുര്‍ഗാ ഹൈസ്‌കൂളില്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. അലാമിപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍ മണിയുടെയും ജില്ലാ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരി നിഷയുടെയും മകനാണ്. വിനോദ് അമ്പലത്തറയുടെ കീഴിലാണ് ചിത്രരചന അഭ്യസിക്കുന്നത്. ജില്ല, സംസ്ഥാന തലങ്ങളില്‍ ജലച്ചായത്തിലും പെന്‍സില്‍ ഡ്രോയിംഗിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.