കാഞ്ഞങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പതിനേഴുകാരനെതിരെ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ നാലുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായി. വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പതിനേഴുകാരന്‍ പീഡിപ്പിച്ചതായി തെളിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.