ദമ്മാം: ഗോള്‍ഡന്‍ ജൂബിലി വിളംബരമായി സഅദിയ്യ മുല്തഖ അസ്സആദ-2019 ഗ്രാന്റ് ഫാമിലി മീറ്റ് ദമ്മാം ഫൈസലിയ്യയില്‍ നടത്തി.
വിദ്യാര്‍ത്ഥി ഫെസ്റ്റ്, ദഫ് മുട്ട് പ്രദര്‍ശനം, ബുക്ക് ടെസ്റ്റ്, സമാപന സംഗമം, പ്രഭാഷണം തുടങ്ങിയ സെഷനുകള്‍ പരിപാടിയുടെ ഭാഗമായി നടന്നു. ആത്മീയസംഗമത്തിന് അഹമദ് സഅദി അല്‍ ഹസ്സ, മുഹമ്മദ് സഅദി ആദൂര്‍, അബ്ദുല്‍ ജബ്ബാര്‍ ലത്തീഫി, അഷ്‌റഫ് സഅദി ബാക്കിമാര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ക്ക് ഷഫീഖ് ബുഖാരി, ഫൈസല്‍ വേങ്ങാട് നേതൃത്വം നല്‍കി. ആസ്വാദനത്തിന്റെ പുതിയ ഇശലുകള്‍ പെയ്തിറങ്ങിയ ‘ഇലല്‍ ഹബീബ്’ പ്രോഗ്രാമിന് സാം പെരിന്തല്‍മണ്ണ, സല്‍മാന്‍ മാവൂര്‍, സഅദ് കണ്ണപുരം, ജിഷാദ് കൊല്ലം, നിഷാദ് നിലമ്പൂര്‍, അമാനുല്ല കാട്ടിപ്പള്ള, മാസ്റ്റര്‍ റൈഹാന്‍ നേതൃത്വം നല്‍കി.
ദമ്മാം സഅദിയ്യ പ്രസിഡണ്ട് അബ്ബാസ് ഹാജി കുഞ്ചാറിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം ഐ.സി.എഫ് ഈസ്റ്റേണ്‍ ജന. സെക്രട്ടറി ബഷീര്‍ ഉള്ളണം ഉദ്ഘാടനം ചെയ്തു. അറബി പൗരപ്രമുഖരായ ളാഫിര്‍ നാജി അല്‍ മുതലഖ്, മിസ്മിര്‍ നാജി അല്‍ റാഖ, മിസ്ഫിര്‍ ഹമദ് അല്‍ റാഖ എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു. സയ്യിദ് സ്വഫ്‌വാന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തി. യൂസുഫ് സഅദി അയ്യങ്കേരി സഅദിയ്യയെ പരിചയപെടുത്തി.
ഇ.എം കബീര്‍ നവോദയ, ഹമീദ് വടകര, നാസ് വക്കം, ഷാജി മതിലകം, ശംസുദ്ധീന്‍ എഞ്ചിനീയര്‍ എന്നിവര്‍ അതിഥികളായി സംബന്ധിച്ചു. സലിം പാലച്ചിറ, അന്‍വര്‍ കളറോഡ്, അബ്ദുസ്സമദ് മുസ്‌ലിയാര്‍, മുഹമ്മദ് കുഞ്ഞി അമാനി, സഅദ് അമാനി, ബൈത്താര്‍ യൂസുഫ് സഖാഫി, ഖമറുദ്ദീന്‍ ഗുഡിനബലി, എന്‍.എസ് അബ്ദുല്ല ഹാജി, അബ്ദുല്‍ ബാരി നദ്‌വി, റഊഫ് പാലേരി, ഷാഫി കുദിര്‍, അഷ്‌റഫ് കോട്ടക്കുന്ന്, അസീസ് സഅദി സംബന്ധിച്ചു. ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും ബാഷ ഗംഗാവലി നന്ദിയും പറഞ്ഞു.