കാസര്‍കോട്: നീറ്റ് 2019 മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ അസീം അബ്ദുല്ലയെ ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌ക്കാരിക കേന്ദ്രം അനുമോദിച്ചു. ടൗണ്‍ പ്രിന്‍സിപ്പള്‍ എസ്.ഐ. നളിനാക്ഷന്‍ ഉപഹാരം സമ്മാനിച്ചു. ജാഫര്‍ സി.എ. പൊന്നാട അണിയിച്ചു. ആസിഫ് എവറസ്റ്റ് അധ്യക്ഷത വഹിച്ചു. നൗഷാദ് കരിപ്പൊടി സ്വാഗതം പറഞ്ഞു. റാഷിദ് പൂരണം, ഡോ. ഫസല്‍ റഹ്മാന്‍, റഫീഖ് മശ്രിഖ്, ടി.എ അഹ്മദ് ഹാജി, ഷുക്കൂര്‍ മൗലവി, ടി.എ. ലത്തീഫ് തായലങ്ങാടി, അബ്ദുല്‍ ഫത്താഹ്, കെ.എ. മുസ്തഫ, സജാദ് യഫ, ഹാരിസ് കോട്ട, മുഷ്താഖ് അഹ്മദ്, കരിപ്പൊടി മുഹമ്മദ്, അബ്ദുല്‍ ശുക്കൂര്‍, ജമാലുദ്ധീന്‍, നസീര്‍ കടവത്ത്, അബ്ദുല്ല ഗഡിവാള്‍ പ്രസംഗിച്ചു.
അസീം അബ്ദുല്ല മറുപടി പ്രസംഗം നടത്തി.