കാസര്‍കോട്: ഇന്ത്യയുടെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഭീഷണിയുയര്‍ത്തുന്ന ഫാസിസ്റ്റ് വാഴ്ചയ്‌ക്കെതിരെ കലാസാംസ്‌കാരികപ്രവര്‍ത്തകര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പുരോഗമന കലാസാഹിത്യസംഘം കാസര്‍കോട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കാസര്‍കോട്ട് പാറക്കട്ടയിലെ എ.കെ.ജി ഗ്രന്ഥാലയത്തില്‍ നടന്ന സമ്മേളനം കവിയും പു.ക.സ ജില്ലാ പ്രസിഡണ്ടുമായ സി.എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മുതിര്‍ന്ന സാംസ്‌കാരികപ്രവര്‍ത്തകരായ കവി എം. നിര്‍മ്മല്‍കുമാര്‍, സാഹിത്യവിമര്‍ശകന്‍ നാരായണന്‍ പേരിയ, നാടകനടി ഭാരതിബാബു, സംഗീതജ്ഞന്‍ സദാശിവ ആചാര്യ, മുതിര്‍ന്ന സാംസ്‌കാരികപ്രവര്‍ത്തകന്‍ കെ. എച്ച് മുഹമ്മദ് എന്നിവരെ തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് സാലിയന്‍ ഉപഹാരം നല്‍കി ആദരിച്ചു.
ബാലകൃഷ്ണന്‍ ചെര്‍ക്കള റിപ്പോര്‍ട്ടവതരിപ്പിച്ചു. ഡോ. പൂമണി പുതിയറക്കല്‍, പി. ദാമോദരന്‍ സംസാരിച്ചു. അഡ്വ. പി.വി ജയരാജന്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി ബാലകൃഷ്ണന്‍ ചെര്‍ക്കള (പ്രസി.), ബി.കെ സുകുമാരന്‍ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതവും കെ.എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.