ബദിയടുക്ക: ഒറ്റക്ക് താമസിക്കുകയായിരുന്ന ആളുടെ അഴുകിയ മൃതദേഹം വീടിന് സമീപത്തെ തെങ്ങിന്‍ കുഴിയില്‍ കണ്ടെത്തി. ബദിയടുക്ക പിലാങ്കട്ട രണ്ടാം മൈലിലെ പരേതരായ സുബ്രായ- ശീലാവതി ദമ്പതികളുടെ മകന്‍ ഗജാനന (45) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ വീടിന് സമീപത്തെ തെങ്ങിന്‍ കുഴിയില്‍ കണ്ടെത്തിയത്. ഗജാനനക്ക് മാനസികാസ്വാസ്ഥ്യവും അപസ്മാര രോഗവും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭാര്യ ജയന്തിയും ഏക മകള്‍ രക്ഷിതയും വേറിട്ട് താമസിക്കുന്നതിനാല്‍ ഗജാനന ഒറ്റക്കായിരുന്നു താമസം. ആറ് വയസുമുതലാണ് ഗജാനന മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. കര്‍ണ്ണാടക സോമേശ്വരയിലെ ആസ്പത്രിയില്‍ ഗജാനനയെ ചികിത്സക്ക് വിധേയനാക്കിയിരുന്നുവെങ്കിലും ഭാരിച്ച ചെലവുകാരണം പിന്നീട് ചികിത്സ മതിയാക്കിയിരുന്നു. ബദിയടുക്ക പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങള്‍: ജയശ്രീ, മൃണാളിനി, സരസ്വതി, മഹേഷ്.